സിഎന്‍ജി മോഡല്‍ ലൈനപ്പ് കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്സ് ടിയാഗോ എന്‍ആര്‍ജി ഐ-സിഎന്‍ജി പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘ഇന്ത്യയിലെ ആദ്യത്തെ ടഫ്-റോഡര്‍ സിഎന്‍ജി’ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന മോഡല്‍ എക്സ്ടി, എക്സ് ഇസെഡ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റ് വേരിയന്റുകള്‍ക്ക് യഥാക്രമം 7.40 ലക്ഷം രൂപയും 7.80 ലക്ഷം രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. രണ്ട് സിഎന്‍ജി വേരിയന്റുകള്‍ക്കും അവയുടെ സ്റ്റാന്‍ഡേര്‍ഡ് എതിരാളികളേക്കാള്‍ 90,000 രൂപ കൂടുതലാണ്. ടാറ്റ ടിയാഗോ എന്‍ആര്‍ജി ഐ-സിഎന്‍ജി വേരിയന്റിന്റെ ഹൃദയഭാഗത്ത് 72 ബിഎച്ച്പിയും 95 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്ന 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍, റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന് ചുമതലകള്‍ നിര്‍വഹിക്കുന്നത്. സിഎന്‍ജി പവര്‍ പതിപ്പ് 26.4 കെഎം/കെജി മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.