ടിയാഗോയുടേയും ടിയാഗോ ഇവിയുടേയും 2025 മോഡലുകള്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. സ്‌റ്റൈലിങിലും ഫീച്ചറുകളിലും മാറ്റങ്ങളുമായി സാങ്കേതികവിദ്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടിയാഗോ, ടിയാഗോ ഇവി മോഡലുകള്‍ ഒരുക്കിയിരിക്കുന്നത്. ടാറ്റ ടിയാഗോ പെട്രോള്‍ മോഡലിന്റെ വില അഞ്ചു ലക്ഷം രൂപ മുതല്‍ 7.20 ലക്ഷം രൂപ വരെയാണ്. സിഎന്‍ജിയിലേക്കു വരുമ്പോള്‍ വില ആറു ലക്ഷം മുതല്‍ 8.20 ലക്ഷം രൂപ വരെയാവും. ടിയാഗോ ഇവിയുടെ വില ആരംഭിക്കുന്നത് 7.99 ലക്ഷം മുതലാണ്. ഉയര്‍ന്ന ടിയാഗോ ഇവി മോഡലിന് 11.14 ലക്ഷം രൂപയാണ് വില. എക്സ്ഇ, എക്സ്എം, എക്സ്ടി, എക്സ്ഇസെഡ്, എക്സ്ഇസെഡ് പ്ലസ് എന്നിങ്ങനെ അഞ്ച് മോഡലുകളാണ് ടിയാഗോ പെട്രോള്‍ മോഡലിലുള്ളത്. 2025 മോഡലിലും ടിയാഗോയുടെ പവര്‍ട്രെയിനില്‍ മാറ്റങ്ങളില്ല. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് പെട്രോള്‍ മോഡലിലുള്ളത്. ടിയാഗോ ഇവിയില്‍ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. 19.2കിലോവാട്ട് 250 കിലോമീറ്റര്‍ റേഞ്ചും 24 കിലോവാട്ട് ബാറ്ററി 315 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.