രാജ്യത്ത് തൈറോയ്ഡ് സംബന്ധിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ്. തൈറോയ്ഡ് രോഗങ്ങളെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം, തൈറോയ്ഡ് രോഗികള്‍ കാബേജും കോളിഫ്‌ലവറും ഒഴിവാക്കണമെന്നത്. ഇതില്‍ അടങ്ങിയ ഗോയിട്രോജെന്‍സ് എന്ന സംയുക്തം അയഡിന്‍ ആഗിരണം തടസപ്പെടുത്തുമെന്നതാണ് കാരണം. എന്നാല്‍ ഇവ പച്ചയ്ക്കും വലിയ അളവില്‍ കഴിക്കുമ്പോഴുമാണ് പ്രശ്‌നം. അവ നന്നായി വേവിച്ച് മിതമായ അളിവില്‍ കഴിക്കുന്ന അപകടമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വേവിക്കുമ്പോള്‍ അതില്‍ അടങ്ങിയ ഗോയിട്രോജെന്‍സ് ഗുണങ്ങള്‍ ഗണ്യമായി കുറയുന്നു. മാത്രമല്ല, തൈറോയ്ഡ് കാന്‍സര്‍, മറ്റു ചില കാന്‍സറുകള്‍ക്കുമെതിരെ ചെറിയ രീതിയില്‍ സംരക്ഷണവും നല്‍കുന്നുമുണ്ട്. തൈറോയ്ഡ് ഉള്ളവര്‍ അയഡിന്റെ അഭാവം കുറയ്ക്കുന്നതിന് അയഡില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സമുദ്രവിഭവങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മുട്ട തുടങ്ങിയവയില്‍ അയോഡില്‍ അടങ്ങിയിട്ടുണ്ട്. രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോര്‍മോണുകളുടെ നില മനസിലാക്കാനാകും. ഇത് അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തെ മനസിലാക്കാനും തടയാനും സഹായിക്കും. മരുന്നുകള്‍ കൃത്യമായി കഴിക്കുന്നത് രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. തൈറോക്‌സീന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മരുന്ന് കഴിച്ചിരിക്കണം. ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുന്നതും പതിവു വ്യായാമവും മാനസികസമ്മര്‍ദം നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഗ്രന്ഥികളുടെ ആരോഗ്യം സംരക്ഷിക്കും.