jpg 20240125 140150 0000

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതിനു പിന്നാലെ പിൻവലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ. ശ്രീരാമനെ കുറിച്ചുള്ള എഫ്.ബി പോസ്റ്റിലെ ഭാഷ വളരെ മോശമാണെന്ന് സിപിഐക്കാർ തന്നെ വിമർശനം ഉയർത്തിയതോടെ ബാലചന്ദ്രൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്നും, ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും, ആരും ഇതിന്റെ പേരിൽ വിഷമിക്കരുതെന്നും പുതിയ പോസ്ററിലുണ്ട്. അതേസമയം എം.എൽ.എയ്ക്കെതിരെ ബി.ജെ.പി നിയമനടപടി തുടങ്ങി. എംഎല്‍എ ഓഫിസിലേയ്ക്ക് മാർച്ച് നടത്താനും ബിജെപി തീരുമാനിച്ചു. പി. ബാലചന്ദ്രൻ്റെ നിയമസഭാഗത്വം റദ്ദാക്കണമെന്ന് ബ്രാഹ്മണ സഭയും ആവശ്യപ്പെട്ടു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *