സ്പീക്കര്‍ സഭയില്‍ ഇല്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനായോ പാനൽ . സ്പീക്കര്‍ എ.എന്‍ ഷംസീറാണ് പാനലില്‍ വനിതകള്‍ വേണമെന്നു നിര്‍ദേശിച്ചത്. നിയമസഭയുടെ സ്പീക്കര്‍ പാനലില്‍ മൂന്നു വനിതകള്‍ മാത്രം. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി.കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്നും കെ.കെ രമയുമാണ് പാനലിലുള്ളത്. ഇതാദ്യമായാണ് സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകളാകുന്നത്.
എന്നാൽ നിയമസഭയുടെ സ്പീക്കര്‍ പാനലിലേക്കു കെ.കെ. രമയെ തെരഞ്ഞെടുത്തതിനു സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍. സിപിഎം കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ പത്‌നി രമ ചെയറില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ കെ രമയെ ‘സര്‍’ എന്നു വിളിക്കേണ്ടിവരുമെന്നാണു ട്രോള്‍.