കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കില്‍ വെള്ളംകയറിയത് കാരണം മൂന്ന് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കിൽ വെള്ളം കയറിയത് കാരണമാണ് റദ്ദാക്കല്‍. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയിലും, തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കും.