SAVE 20221202 231332

കാസർകോട് നീലേശ്വരത്തുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കൊല്ലംപാറയിൽ കാറും ടിപ്പർ ലോറിയുമിടിച്ചാണ് അപകടം. കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോർ, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്.
.
യുവാക്കൾ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊന്നക്കാട് ഭാഗത്തേക്ക് പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ലുമായി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ..

മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. കെഎസ്ഇബി കരാർ തൊഴിലാളികളാണ് യുവാക്കൾ. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *