തിരുവനന്തപുരത്ത് യുവാവ് സ്ത്രീയെ വെട്ടിക്കൊന്നു. വഴയിലയിൽ റോഡരികിലായിരുന്നു ആക്രമണം. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ, കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്കുന്ന വിവരം.
നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്.
12 വർഷമായി പരിചയമുള്ള സിന്ധു തന്നിൽ നിന്നും അകലുന്നു എന്ന സംശയത്തെ തുടർന്നാണ് രാജേഷ് സിന്ധുവിനെ കുത്തിയത് എന്നാണയാൾ പോലീസിനോട് പറഞ്ഞത്.