സർക്കാർ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ സഹായ കിറ്റിൽ ക്രമക്കേടെന്ന് ആരോപണം. 2018 ൽ സർക്കാർ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് വിതരണത്തിനെത്തിച്ചത്. വെളിച്ചെണ്ണയുടെ പാക്കറ്റിൽ ബന്ധപ്പെടാൻ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ വ്യാജവുമായിരുന്നു. വെളിച്ചെണ്ണയിൽ മായമുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ വിതരണക്കാർ പ്രശ്നം പരിഹരിക്കുമെന്നും വെളിച്ചെണ്ണ മാറ്റി നൽകുമെന്നുമാണ് പട്ടിക വർഗ വികസന വകുപ്പിന്റെ വിശദീകരണം. എന്നാൽ ക്രമക്കേട് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ് ആദിവാസി ഏകോപന സമിതി. വെളിച്ചെണ്ണ ഉപയോഗിച്ച വെണ്ണിയാനി ഊരിലെ അറുപത് കുടുംബങ്ങളിൽ ഭക്ഷ്യ വിഷബാധയുണ്ടായി.