രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിയുന്ന കുറ്റാന്വേഷണ നോവല്‍. കണ്ണ് മൂടിക്കെട്ടിയിട്ടും നീതി നടപ്പിലാക്കുന്ന തെമിസ് എന്ന നീതിദേവത. അന്വേഷണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ പരിചിതരായവരെ കണ്ടുമുട്ടിയാല്‍ അത് തികച്ചും യാദൃച്ഛികംമാത്രമാണ്. അതിഭീകരതയൊന്നും അവകാശപ്പെടാനില്ലാത്ത, ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന നോവല്‍. നീതിയെയും നിയമത്തെയും ഒരു നാണയത്തിന്റെ ഇരുപുറമായി ചിത്രീകരിക്കുന്ന നോവല്‍. നിരാലംബയായ ഒരു പെണ്‍കുട്ടി അനുഭവിക്കേണ്ടിവന്ന നരകയാതന കറുത്ത മഷിയാല്‍ അടയാളപ്പെടുത്തുന്നു. ‘തെമിസ്’. എ.എം ബഷീര്‍. ഡിസി ബുക്‌സ്. വില 427 രൂപ.