നോബല്‍ സമ്മാന ജേതാവായ പാട്രിക് മോദിയാനോവിന്റെ ഭ്രമാത്മകമായ നോവല്‍. നോയല്‍ ലെഫേവര്‍ എന്ന ഒരു സ്ത്രീയുടെ തിരോധാനം അന്വേഷിക്കുന്ന ഡിറ്റക്ടീവ് ജീന്‍ ഐബെനില്‍ നിന്നാണ് നോവലിന്റെ തുടക്കം. ഓര്‍മ്മകളിലൂടെയും മറവികളിലൂടെയും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു അന്വേഷണം. കാലവുമായുള്ള ഒരു കളിയാണിത്. നോയല്‍ ലെഫേവര്‍ ഒരു യാഥാര്‍ത്ഥ്യവും ഭാവനയുടെ ഒരു ഭാഗവുമായാണ് മോദിയാനോ ആവിഷ്‌കരിക്കുന്നത്. ലോകത്തിന്റെ നിഗൂഢതകളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു ഡിറ്റക്ടീവിനെപ്പോലെയാണ് എഴുത്തുകാരന്‍. വായനക്കാര്‍ക്ക് ബഹുമുഖവും ലളിതവുമായ ഒരു ലോകത്തിന്റെ നേര്‍ക്കാഴ്ച നല്‍കുന്ന നോവല്‍. ‘തെളിയാമഷി’. വിവര്‍ത്തനം പ്രഭാ ആര്‍. ചാറ്റര്‍ജി. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.