രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഹീറോ ഡെസ്റ്റിനി 125 ന്റെ പുതിയ പരിഷ്കരിച്ച മോഡല്‍ പുറത്തിറക്കി. പുതിയ ഹീറോ ഡെസ്റ്റിനിയില്‍ കമ്പനി നിരവധി പ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വിഎക്സ്, ഇസഡ്എക്സ്, ഇസഡ്എക്സ് പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലായാണ് പുതിയ ഡെസ്റ്റിനിയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന വിഎക്സ് വേരിയന്റിന് ഫ്രണ്ട് ഡ്രം ബ്രേക്കുകള്‍ ലഭിക്കുന്നു. 124.6 സിസി ശേഷിയുള്ള എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ സ്കൂട്ടറിന്റെ ഹൃദയം. ഈ എഞ്ചിന് 7,000 ആര്‍പിഎമ്മില്‍ 9 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.4 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഒരു ലിറ്റര്‍ പെട്രോളില്‍ 59 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ സ്കൂട്ടറിന് കഴിയുമെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെടുന്നത്. അതേസമയം ഇതിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan