കാലിക്കറ്റ് സര്‍വകലാശാല ജനുവരി 25ന് രജിസ്ട്രാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രാഞ്ച് ഓഫീസര്‍മാരുടെ യോഗത്തിൽ നിയമസഭാ ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍ പോസിറ്റീവ് ആയി നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന സര്‍ക്കുലർ ഇറക്കിയിരുന്നു. വിവിധ സമ്മേളനങ്ങളില്‍ ഒരേ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പരസ്പര വിരുദ്ധമല്ലാത്ത മറുപടി നല്‍കണം. ഈ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നത് ഗൗരവമായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതോടൊപ്പം സർക്കാര്‍ അനുകൂല വിവരങ്ങള്‍ മാത്രം നല്‍കാനുള്ള നീക്കമാണിതെന്ന ആരോപണവുമായി യുഡിഎഫ് എംഎല്‍എമാര്‍ രംഗത്തെത്തി. സര്‍ക്കുലറിനെതിരെ സ്പീക്കർക്ക് കത്ത് നല്‍കുമെന്നും ടി വി ഇബ്രാഹിം എം എല്‍ എ വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan