ജാക്‌സണ്‍ ബസാര്‍ യൂത്തിലെ മൂന്നാം ഗാനം പുറത്തിറങ്ങി. ‘പിറകിലു ചിറകതിനൊരു വാനം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന സുഹൈല്‍ കോയയാണ്. ഡാബ്‌സി ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്ദയും. ഷമല്‍ സുലൈമാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രചന ഉസ്മാന്‍ മാരാത്ത് നിര്‍വ്വഹിച്ചിരിക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരിയാണ്. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് കെ എം എന്നിവര്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.