അജയ് ദേവ്ഗണ്‍ ബാജിറാവു സിങ്കമായി വീണ്ടും വെള്ളിത്തിരയില്‍ എത്തും. സിങ്കത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിങ്കം 3യുടെ ചിത്രീകരണം ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് വിവരം. 2024 ഓഗസ്റ്റ് 15-ന് സിങ്കം എഗെയ്ന്‍ ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 2023 ആഗസ്റ്റില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. നേരത്തെ ഡിസംബറില്‍ സിങ്കത്തിന്റെ മൂന്നാംഭാഗത്തില്‍ ദീപിക പാദുകോണ്‍ നായികയാകും എന്ന വാര്‍ത്ത വന്നിരുന്നു. ചിത്രത്തില്‍ ഒരു വനിത പൊലീസ് ഓഫീസറായിട്ടായിരിക്കും ദീപിക എന്നായിരുന്നു അന്ന് വന്ന വാര്‍ത്ത. തമിഴില്‍ വന്‍ വിജയമായ സൂര്യയുടെ സിങ്കം സിനിമയുടെ റീമേക്കായാണ് രോഹിത്ത് ഷെട്ടി അജയ് ദേവ്ഗണിനെ ബാജിറാവു സിങ്കമാക്കി ബോളിവുഡില്‍ എടുത്തത്. പിന്നീട് ഇതിനൊപ്പം ഇതിന്റെ രണ്ടാം ഭാഗവും ഇറക്കി. പിന്നീട് ഇതില്‍ നിന്നും തുടര്‍ച്ചയായി സിംബ, സൂര്യവംശി എന്നീ പടങ്ങള്‍ കൂടി ഇറക്കി. ഇതില്‍ സിംബയിലും സൂര്യവംശിയിലും അജയ് ദേവ്ഗണിനെ ബാജിറാവു സിങ്കം അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു രോഹിത്ത് ഷെട്ടി ‘കോപ്പ് യൂണിവേഴ്‌സ്’ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇതിലെ അടുത്ത ചിത്രമായിരിക്കും സിങ്കം 3.