പതിനൊന്ന് നായകളേയും ഒരു പൂവന്‍ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ദേവന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ തീം ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച ഗാനം കൃഷ്ണയാണ് ആലപിച്ചത്. വരുണ്‍ സുനില്‍ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു. രാജേഷ് വൈദ്യയാണ് പാട്ടിനു വേണ്ടി വീണയില്‍ ഈണമിട്ടത്. ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് ‘വാലാട്ടി’. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായകള്‍ക്കു ശബ്ദം നല്‍കുന്നത്.