ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘വാര്‍ 2’. ഹൃത്വിക് റോഷനെ നായകനാക്കി അയന്‍ മുഖര്‍ജി ഒരുക്കുന്ന സ്‌പൈ ആക്ഷന്‍ ചിത്രം കൂടിയാണിത്. തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും ഹൃത്വിക് റോഷനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൃത്വിക് റോഷനും ടൈഗര്‍ ഷ്‌റോഫും പ്രധാന വേഷങ്ങളിലെത്തിയ വാറിന്റെ സീക്വലാണ് ചിത്രം. 2019 ലാണ് വാര്‍ പുറത്തിറങ്ങിയത്. കിയാര അദ്വാനിയാണ് വാറില്‍ നായികയായെത്തുന്നത്. ഇപ്പോഴിതാ വാര്‍ 2വിന്റെ പ്രമേയം ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായാണ് വിവരം. റെഡ്ഡിറ്റില്‍ ആണ് ചിത്രത്തിന്റെ കഥ പ്രചരിക്കുന്നതെന്നാണ് വിവരം. മേജര്‍ കബീര്‍ ദലിവാള്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഹൃത്വിക് എത്തുന്നത്. വിക്രം എന്ന കഥാപാത്രമായി ജൂനിയര്‍ എന്‍ടിആറും സിനിമയിലെത്തുന്നു. ആദ്യ ഭാഗത്തില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിച്ച മേജര്‍ കബീര്‍ എന്ന കഥാപാത്രം ഒരു നായകനായിരുന്നെങ്കില്‍, രണ്ടാം ഭാഗത്തില്‍ കബീര്‍ ‘ഇന്ത്യയുടെ ഏറ്റവും വലിയ വില്ലനാ’യി മാറുന്നു എന്നാണ് സിനോപ്‌സിസ് പറയുന്നത്.