ശബരിമലയിൽ കേരള സർക്കാർ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഏറ്റവും മികച്ചത് എന്ന് തമിഴ്നാട് ദേവസ്വം മന്ത്രി.തമിഴ്നാട്ടിൽ നിന്നും ശബരിമലയിലേക്ക് എത്തിച്ചേരുന്ന ഭക്തർക്ക് സൗകര്യമൊരുക്കണമെന്നും കേരളത്തിനോട് ആവശ്യപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ശബരിമലയിൽ തിരക്ക് നിയന്ത്രണാതീതമാകുമ്പോൾ, തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ കേരളം കൃത്യമായി തന്നെ ചെയ്യണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. ഭക്തരുടെ എണ്ണം കൂടുമ്പോൾ കൂടുതൽ സമയം ഭക്തജനങ്ങൾക്ക് ക്യൂവിൽ നിൽക്കേണ്ടിവരും, തിരക്ക് കുറയ്ക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കി എല്ലാവർക്കും ദർശനം ലഭിക്കാനുള്ള സൗകര്യം കൂടി ഒരുക്കണമെന്നും അഭ്യർത്ഥിച്ചു. കേരള സർക്കാർ ഇപ്പോൾ ശബരിമലയിൽ മികച്ച ജാഗ്രത പുലർത്തുന്നുണ്ടെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു പറഞ്ഞു.