സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരെ ഫയല്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ തമിഴ്‌നാട് പോലീസിനോട് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതിയുടെ  നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തമിഴ്‌നാട് പോലീസിനോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഇഷ ഫൗണ്ടേഷനായി ഹാജരായത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. രണ്ട് യുവതികളെ ഫൗണ്ടേഷന്‍ ബലം പ്രയോഗിച്ച് തടങ്കലില്‍ വെച്ചെന്നാരോപിച്ചുള്ള ഹേബിയസ് കോര്‍പ്പസ്ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റുകയും ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *