Screenshot 2024 11 04 17 49 14 095 com.google.android.googlequicksearchbox edit

സുപ്രീംകോടതി  മാധ്യമപ്രവര്‍ത്തകന്‍  സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവുനൽകി . എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയും ഇളവുചെയ്തു. ജാമ്യം ലഭിച്ചശേഷമുള്ള ആദ്യത്തെ ആറ് ആഴ്ച യുപിയിലെ പൊലീസ് സ്റ്റേഷനിലും അതുകഴിഞ്ഞ് ലോക്കല്‍ പൊലീസ് സ്റ്റേഷനിലും ഹാജരാകണമെന്നതായിരുന്നു ഒരു ജാമ്യവ്യവസ്ഥ. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കാപ്പനെ യുപി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.ജാമ്യവ്യവസ്ഥയിൽ ഇളവും പിടിച്ചെടുത്ത രേഖകളും വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് സിദിഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *