മീഡിയാവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതിനു കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിനു തടസമെന്താണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര വലിയ കേസായാലും കുറ്റപത്രത്തിൽ വെളിപ്പെടുത്തുകയും അതിന്‍റെ കാരണം വ്യക്തമാക്കുകയും വേണം. ഇവിടെ അതുണ്ടായിട്ടില്ല. ദേശ സുരക്ഷ ലംഘിക്കുന്ന എന്ത് കാര്യമാണ് ചെയ്തതെന്ന് ചാനല്‍ ഉടമകളെ അറിയിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേയെന്നും കോടതി ചോദിച്ചു’. അതുപോലെ, മീഡിയവണ്‍ ചാനലിന്‍റെ ഡൗണ്‍ലിങ്കിങ് ലൈസന്‍സ് പുതുക്കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. ലൈസന്‍സ് വിലക്കിനെതിരെ ചാനല്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വാദം നാളെ തുടരും.