വിജയ് നായകനാകുന്ന ‘വരിസി’ലെ കെ എസ് ചിത്ര പാടിയ പുതിയ ഗാനം പുറത്തുവിട്ടു. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക. എസ് തമന്റെ സംഗീത സംവിധാനത്തില്‍ വിജയ് തന്നെ ആലപിച്ച ഗാനവും ചിമ്പു ആലപിച്ച ഗാനവും അടുത്തിടെ ചിത്രത്തിലേതായി ഹിറ്റായിരുന്നു. കെ എസ് ചിത്രയുടെ മനോഹരമായ ആലാപനത്തില്‍ ‘സോള്‍ ഓഫ് വരിസ്’ എന്ന പേരില്‍ തന്നെയാണ് പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.