വിഷ്ണു ഉണ്ണികൃഷ്ണന്, ദീപക് പറമ്പോല്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി. രാജു ജോര്‍ജ് സംഗീതം ചെയ്ത് ഹരിചരണ്‍ പാടിയ ‘പൊന്‍ വാനിലെ..’എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയത്. വിഷ്ണു ഉണ്ണികൃഷ്ണന്, മീനാക്ഷി, ദീപക് പറമ്പോല്‍, മാളവിക മേനോന് എന്നീ പ്രണയ ജോഡികളാണ് പാട്ടിലെത്തുന്നത്. ഷൈന്‍ ടോം ചാക്കോ ആദ്യമായി പാടി ശ്രദ്ധേയമായ ഒരു പാട്ടും ചിത്രത്തിലുണ്ട്. നവാഗതനായ മനേഷ് ബാബു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘പതിമൂന്നാം രാത്രി. വിജയ് ബാബു, സോഹന്‍ സീനു ലാല്‍, ഡെയ്ന്‍ ഡേവിസ്, രജിത് കുമാര്‍, അസിം ജമാല്‍, കോട്ടയം രമേശ്, സാജന് പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്,സ്മിനു സിജോ, സോനാ നായര്‍, ആര്യ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.