ചിത്രമൂല ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ് യതി, കുക്കു ജീവന്‍, കുക്കു സുജാത എന്നിവര്‍ നിര്‍മ്മിച്ച് മുരളിലക്ഷമണ്‍ സംവിധാനം ചെയ്ത ‘കൊലോസ്യന്‍സ് 3:25’ എന്ന ഹ്രസ്വചിത്രം സൈന മൂവീസിന്റെ ഒടിടി പ്ലാറ്റ്‌ഫോമിലും, യൂട്യൂബിലുമായി പുറത്തിറങ്ങി. ഗ്രീഷ്മറി ജിന്‍, ജിജേഷ് പികെ, രാഹുല്‍ അജയകുമാര്‍, മുരളി ലക്ഷമണ്‍ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു ശശികുമാര്‍ ആണ്. കൈനകരി തങ്കരാജ്, ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ഹെബ്ബാര്‍, അരുണ്‍ രാഘവന്‍, അതുല്‍ ആര്‍ അശോക്, രെഞ്ജി കാങ്കോല്‍, ശ്രീജിത്ത് കണ്ണൂര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. എഡിറ്റിംഗ് സൂരജ് അയ്യപ്പന്‍, പാശ്ചാത്തല സംഗീതം രാഗേഷ് സ്വാമിനാഥന്‍, സംഘട്ടനം അഷറഫ് ഗുരുക്കള്‍, മെയ്ക്കപ്പ് രാജീവ് അങ്കമാലി, കോസ്റ്റ്യും കുക്കു ജീവന്‍, പിആര്‍ഒ എഎസ് ദിനേശ്,സംസ്ഥാന അവാര്‍ഡ് ജേതാവായ ലിജു പ്രഭാകര്‍ ആണ് ഇതിന്റെ ഡിഐ നിര്‍വഹിച്ചിരിക്കുന്നത്. അന്തരിച്ച നടന്‍ കൈനകരി തങ്കരാജിന്റെ അവസാനം ചിത്രം കൂടിയാണ് കൊലോസ്യന്‍സ് 3:25.