‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. നിസാമുദ്ദീന്‍ നാസര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിസ് ദിവാകറിന്റേതാണ് ചിത്രത്തിന്റെ കഥ. ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി എസ് ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. രാഹുല്‍ രാജ് തോട്ടത്തില്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.