ധ്യാന്‍ ശ്രീനിവാസനും അന്നാ രേഷ്മയും മുഖ്യവേഷങ്ങളില്‍ എത്തുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മിച്ച് മഹേഷ് പി. ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘കുടുംബസ്ത്രീയും കുഞ്ഞാടും’. പൂര്‍വവിദ്യാര്‍ഥി സംഗമത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് സിനിമയുടെ കഥാകേന്ദ്രം. തീര്‍ത്തും കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ബെന്നി പീറ്റേഴ്‌സ്, ജാഫര്‍ ഇടുക്കി, പക്രു, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, മണിയന്‍പിള്ള രാജു, സാജു നവോദയ, സ്‌നേഹാ ബാബു, സ്‌നേഹാ ശ്രീകുമാര്‍, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എല്‍സി, ഷാജി മാവേലിക്കര തുടങ്ങിയവരും അഭിനയിക്കുന്നു. സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഉളവാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിലൂടെ മുഴുനീള നര്‍മ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രങ്ങളിലെ പതിവ് നര്‍മം ഈ സിനിമയിലും പ്രതീക്ഷിക്കുകയാണ് ആരാധകര്‍.