കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ വിദ്യാർഥികളോട് മുമ്പും മോശമായി പെരുമാറിയിട്ടുണ്ടെന്ന് എസ്എഫ്ഐ ഏരിയാ സെക്രട്ടറി നവതേജ്. പ്രിൻസിപ്പളിനെയും സ്റ്റാഫ് സെക്രട്ടറിയെയും ഒരു കാരണവശാലും ക്യാമ്പസ്സിൽ കയറ്റില്ലെന്നും സമരം ശക്തമാക്കാനാണ് തീരുമാനമെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. അതോടൊപ്പം എസ്എഫ്ഐ നേതാവിനെ മർദ്ദിച്ച അധ്യാപകൻ ഇനി രണ്ടു കാലിൽ കോളേജിൽ കയറില്ലെന്നു എസ്എഫ്ഐ ഭീഷണി മുഴക്കി. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്യാനുള്ള കഴിവ് എസ് എഫ് ഐക്ക് ഉണ്ടെന്നും ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ് എഫ് ഐക്ക് അറിയാമെന്നും ഇപ്പോൾ സംയമനം പാലിക്കുകയാണെന്നും എസ്എഫ്ഐ ഏരിയാ സെക്രട്ടറി നവതേജ് പറഞ്ഞു.