ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന മെഗാ ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. ‘മയില്‍പ്പീലി ഇളകുന്നു കണ്ണാ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് മൃദുല വാര്യരും ഹരിശങ്കറും ചേര്‍ന്നാണ്. ടിപ്‌സ് മലയാളം യുട്യൂബ് ചാനലിലൂടെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. തിരുവോണ ദിനമായ സെപ്റ്റംബര്‍ 8 നാണ് ചിത്രത്തിന്റെ റിലീസ്. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സിജു വില്‍സന്‍ ആണ് നായകനാവുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. തുടരെയുള്ള പരാജയങ്ങളില്‍ നിന്നുള്ള മുക്തിയെന്നോണം ബോളിവുഡ് പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രം കൂടിയാണിത്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്റ്റംബര്‍ 9ന് തിയറ്ററുകളില്‍ എത്തും. അയാന്‍ മുഖര്‍ജിയാണ് സംവിധാനം. 410 കോടിയാണ് ‘ബ്രഹ്മാസ്ത്ര’യുടെ നിര്‍മ്മാണ ചെലവെന്നാണ് റിപ്പോര്‍ട്ട്. പബ്ലിസിറ്റിയും പ്രിന്‍ഡിങ്ങും ഒഴികെയുള്ള തുകയാണിത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് വിവരം. ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും ഈ ചെലവ് കാണാനാകും. ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ഹിന്ദി ചിത്രം വൈ ആര്‍ എഫിന്റെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ്. 2018ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ആമിര്‍ ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചെത്തിയ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് 310 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 680 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു, 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3830 രൂപയാണ്.
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കില്‍ കുറവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍. ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ 7.6 ശതമാനമായി തൊഴിലില്ലാത്തവരുടെ നിരക്ക് കുറഞ്ഞു. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ നിരക്ക് 12.6 ശതമാനമായിരുന്നു. എന്നാല്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനമായി പുരുഷന്മാരുടേതിനേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ (ജനുവരി- മാര്‍ച്ച്) തൊഴിലില്ലായ്മ നിരക്ക് 8.2 ശതമാനമായിരുന്നു. പുരുഷന്മാരുടേത് 7.7 ശതമാനവും സ്ത്രീകളുടേത് 10.1 ശതമാനവുമായിരുന്നു.
ജനപ്രിയ മോഡലായ സോണറ്റ് സബ്-കോംപാക്റ്റ് എസ്യുവിയുടെ ടോപ്പ്-ഓഫ്-ലൈന്‍ എക്സ്-ലൈന്‍ വേരിയന്റിനെ കിയ ഇന്ത്യ രാജ്യത്ത് അവതരിപ്പിച്ചു. 13.39 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം എത്തുന്നത്. വാഹനത്തിന്റെ വില 13.99 ലക്ഷം രൂപ വരെ ഉയരുന്നു. ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച സെല്‍റ്റോസ് എക്‌സ് ലൈനിന് സമാനമായ രീതിയാണ് കിയ സോനെറ്റ് എക്‌സ് ലൈനും പിന്തുടരുന്നത് . സോണറ്റ് എക്സ്-ലൈന്‍ നിലവിലുള്ള ടോപ്പ് വേരിയന്റായ സോനെറ്റ് ജിടിഎക്‌സ് പ്ലസിന് മുകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സ്പോര്‍ട്ടി സോനെറ്റ് എക്സ്-ലൈനില്‍ മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയര്‍ പെയിന്റ് കളര്‍, സ്പ്ലെന്‍ഡിഡ് സേജ് ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം, കറുപ്പ് ഹൈ ഗ്ലോസുള്ള ക്രിസ്റ്റല്‍ കട്ട് അലോയി വീലുകള്‍ എന്നിവയും ഉണ്ട്.
ഖജുരാഹോയെയും ഭേരാഗഡിനെയും കലാസൃഷ്ടികളെന്ന നിലയില്‍ അംഗീകരിക്കുമ്പോഴും സംസ്‌കൃതിയുടെ കരിന്തിരികത്തലിനെപ്പറ്റി ഗ്രന്ഥകാരന്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. ‘കലിംഗ ഹിമാലയങ്ങള്‍ക്കിടയില്‍’. ഡോ. എം ജി ശശിഭൂഷന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 195 രൂപ.
കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. കരള്‍ കോശങ്ങളുടെ നശീകരണം സംഭവിക്കാന്‍ ചില പ്രത്യേകതരം വൈറസുകള്‍ കാരണമാകുന്നു. ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഇവ ശരീരത്തിലെത്തുന്നത്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് -ബി വൈറസ് പകരുന്നത് രക്തത്തില്‍കൂടിയും രക്തത്തിലെ ഘടകങ്ങളില്‍കൂടിയുമാണ്. ചര്‍മ്മത്തിനും കണ്ണുകള്‍ക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു. ചില മുന്‍കരുതലുകളെന്നോണം ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക. ഉയര്‍ന്ന അളവില്‍ നല്ലയിനം മാംസ്യം, അന്നജം, മിതമായ അളവില്‍ കൊഴുപ്പ് എന്നിവ അടങ്ങുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. തൊലിയോടു കൂടിയ ധാന്യങ്ങളും കഴിക്കാം. ഓട്‌സിലെ ബീറ്റാഗ്ലൂക്കണ്‍ കരളിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. തക്കാളി, പപ്പായ, തണ്ണിമത്തന്‍, മധുരനാരങ്ങ, കാരറ്റ് എന്നിവയില്‍ ലൈകോപീന്‍, ബീറ്റാകരോട്ടിന്‍ എന്നിവ കൂടിയ അളവിലുണ്ട്. ഇവ കരളിന്റെ സംരക്ഷണം ഉറപ്പാക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.80, പൗണ്ട് – 92.24, യൂറോ – 79.70, സ്വിസ് ഫ്രാങ്ക് – 81.45, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.23, ബഹറിന്‍ ദിനാര്‍ – 211.64, കുവൈത്ത് ദിനാര്‍ -258.71, ഒമാനി റിയാല്‍ – 207.28, സൗദി റിയാല്‍ – 21.23, യു.എ.ഇ ദിര്‍ഹം – 21.72, ഖത്തര്‍ റിയാല്‍ – 21.91, കനേഡിയന്‍ ഡോളര്‍ – 60.69.