മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. കെഎസ്‌യു പ്രവർത്തകർ ഉൾപ്പെടെയുള്ള 15 പേർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം ഒൻപതു വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നാം വർഷ വിദ്യാർത്ഥി അബ്ദുൽ മാലിക് ആണ്ഒന്നാംപ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള, വിരോധമാണ് കത്തിക്കുത്തിലേക്ക് എത്തിച്ചേർന്നതെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു.
പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിൽ താൽക്കാലികമായി കോളേജ് അടച്ചിടാൻ തീരുമാനിച്ചു. ഇനിയും സംഘർഷത്തിന് സാധ്യതയുള്ളതിനാലാണ് കോളേജിന് അവധി നൽകിയത്.എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് ആരോപണം. 14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞു.കുത്തേറ്റ നാസർ അബ്ദുൽ റഹിമാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളായവരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ആശുപത്രി വിട്ടാലുടൻ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.