തലശ്ശേരി മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ തലശ്ശേരി ചോനാടത്ത് ഒരുക്കിയ വേദിയില്‍ സന്നിഹിതരായിരുന്നു.ഉദ്ഘാടനത്തിനു ശേഷം സ്പീക്കറിന്റേയും മന്ത്രിയുടേയും നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി. ഉദ്ഘാടനത്തിന് മുൻപുതന്നെ ബിജെപിയുടെ നേതൃത്വത്തിൽ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം ദേശീയ പാത വികസനത്തിൽ സംസ്ഥാനത്തിൻ്റെ പങ്ക് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പുള്ളിമാൻ്റെ പുള്ളി മായ്ക്കാൻ ആവില്ല എന്നത് പോലെ തന്നെയാണ് ദേശീയ പാത വികസനത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ പങ്കെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.