ജലമെട്രൊയൊടൊപ്പം ഡിജിറ്റൽ സയൻസ് പാർക്ക്, നേമം തിരുവനന്തപുരം കൊച്ചുവേളി സമഗ്ര വികസന പദ്ധതി, തിരുവനന്തപുരം ഷൊർണൂർ ട്രാക്ക് നവീകരണം എന്നിവയ്ക്കും തുടക്കമായി. വൈദ്യുതീകരിച്ച പാലക്കാട് പളനി ഡിണ്ടിഗൽ പാത നാടിന് സമർപ്പിച്ചു. മൊത്തം 3200 കോടിയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.കൊച്ചി ജല മെട്രോ രാജ്യത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. ജലമെടോയുടെ ആദ്യയാത്ര ഹൈക്കോർട്ട് ബോട്ട് ടെർമിനലിൽ നിന്നും ബോൾഗാട്ടി വരെയായിരുന്നു. ശേഷം മന്ത്രി പി രാജീവ് അടക്കമുള്ളവർ ജലമെട്രോയിൽ യാത്ര ചെയ്യുമെന്നാണ് റിപ്പോർട്ട്.