അഗളി ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ, പുതൂർ എസ്.ഐ വി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം തിരിച്ചെത്തി. ആന്റി നക്സൽ സ്‌ക്വാഡ് ഉൾപ്പെടെ 15 പേരാണ് കഴിഞ്ഞദിവസം വനത്തിലേക്ക് പോയത്. മാവോയിസ്റ്റിനെ തെരയുന്നതിനിടെ മടങ്ങിയപ്പോള്‍ വഴിതെറ്റുകയായിരുന്നുവെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു. ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ട് സുരക്ഷിതരെന്നും ഇന്ന് രാവിലെ തിരികെ എത്തുമെന്നും പുതൂർ പൊലീസ് അറിയിച്ചിരുന്നു. കുത്തനെയുള്ള മലയായിരുന്നു, തിരച്ചില്‍ സംഘത്തിന് വഴി കാണിക്കാൻ ആദിവാസികൾ ഉൾപ്പെടെയുള്ളവർ സഹായിച്ചുവെന്നും. ഉൾവനത്തിലേക്ക് പോവുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണിതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.