പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അരവിന്ദ് കെജ്രിവാളിനു നൽകാൻ ഗുജറാത്ത് സർവ്വകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ 2016ലെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കെജ്രിവാളിന് 25000 രൂപ പിഴയും വിധിച്ചു.
2016 ൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങൾ അപേക്ഷകനായ കെജ്രിവാളിന് നൽകാനുള്ള ഉത്തരവ് കൈമാറിയത്. എന്നാൽ ഈ ഉത്തരവ് നൽകുന്നതിനു മുൻപ് സർവ്വകലാശാലയുടെ വാദം കേട്ടില്ലെന്നും സർവ്വകലാശാലയ്ക്ക് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകിയില്ലെന്നും കാണിച്ചാണ് ഗുജറാത്ത് സർവകലാശാല കോടതിയെ സമീപിച്ചത്. ആ കേസിന്റെ വിധിയാണിപ്പോൾ വന്നിരിക്കുന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കുകയും അപേക്ഷകനു പിഴയും ചുമത്തി. ഇത്തരത്തിലുള്ള വിശദാംശങ്ങൾ കൈമാറിയാൽ ആ വ്യക്തിയുടെ സ്വകാര്യത ബാധിക്കുമെന്നും സർവ്വകലാശാല വാദിച്ചു.