ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ സിഎന്‍ജി ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി പുതിയ ഗ്രാന്‍ഡ് ഐ10 നിയോസ് ഹാച്ച്ബാക്ക് അവതരിപ്പിച്ചു. ഇത് മാഗ്‌ന, സ്പോര്‍ട്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. പുതിയ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് സിഎന്‍ജി ഡ്യുവല്‍ സിലിണ്ടറിന് യഥാക്രമം 7.75 ലക്ഷം രൂപയും സ്പോര്‍ട്സ് 8.30 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. സിംഗിള്‍ സിലിണ്ടര്‍ സിഎന്‍ജി, സാധാരണ പെട്രോള്‍ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഹാച്ച്ബാക്കിന്റെ ഇരട്ട സിലിണ്ടര്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് യഥാക്രമം 7,000 രൂപയും 97,000 രൂപയും വില കൂടുതലാണ്. പുതിയ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് സിഎന്‍ജി ഡ്യുവല്‍ സിലിണ്ടര്‍ മോഡലിന്റെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ 1.2 എല്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും രണ്ട് സിഎന്‍ജി ഇന്ധന ടാങ്കുകളും ബൂട്ട് ഫ്‌ലോറിനു താഴെ സ്ഥാപിച്ചിരിക്കുന്നു. ഈ സജ്ജീകരണം പരമാവധി 69 എച്പി കരുത്തും 95.2 എന്‍എം ടോര്‍ക്കും നല്‍കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമേ ഇത് ലഭിക്കൂ. അതേസമയം ഉടന്‍ തന്നെ പുതുക്കിയ അല്‍കാസര്‍ മൂന്നുവരി എസ്യുവി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി.