സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന മിഷന്‍ മജ്‌നു എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരുന്ന ഗുഡ്‌ബൈക്കു ശേഷം രശ്മിക അഭിനയിച്ച ഹിന്ദി ചിത്രമാണിത്. റബ്ബ ജണ്ഡ എന്നാരംഭിക്കുന്ന മെലഡി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. തനിഷ്‌ക് ബാഗ്ചി ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജുബിന്‍ നൌടിയാല്‍ ആണ് പാടിയിരിക്കുന്നത്. സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്‍, കുമുദ് മിശ്ര, അര്‍ജന്‍ ബജ്‌വ, രജിത് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. പര്‍വേസ് ഷെയ്ഖ്, അസീം അറോറ, സുമിത് ബതേജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെ 2023 ജനുവരി 20 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.