പ്ലാസ്റ്റിക് ഇനി ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകില്ലെന്നും മാലിന്യ ശേഖരണ തൊഴിലാളികൾക്കു കൊണ്ടുപോകാവുന്ന വിധം ജൈവമാലിന്യം തരംതിരിച്ചുവയ്ക്കുന്നതിൽ ജനങ്ങളുടെ സഹകരണം കൂടിയേ തീരുവെന്നും മേയർ എം അനിൽ കുമാർ.
കൊച്ചി നഗരത്തിൽ ഭാഗികമായി മാലിന്യ നീക്കം പുനരാരംഭിച്ചു. മാലിന്യം ശേഖരിച്ചു സൂക്ഷിച്ച ഇടങ്ങളിൽ നിന്നാണ് പ്രധാനമായും നീക്കിയത്. ജൈവ മാലിന്യങ്ങളാണ് നീക്കിത്തുടങ്ങിയത്. കഴിഞ്ഞ 2 ദിവസവും രാത്രിയിലായിരുന്നു മാലിന്യ നീക്കം നടന്നത്. വഴിയരികിലുള്ള മാലിന്യത്തിൽ പ്ലാസ്റ്റിക്ക് കൂടി കലർന്നതിനാൽ പുതിയ നയം മാറ്റമനുസരിച്ചുള്ള ബുദ്ധിമുട്ടുകൾ തടസമായി. പ്ലാസ്റ്റിക്ക് ഉൾപ്പെട്ട മാലിന്യം ബ്രഹ്മപുരത്തേക്ക് ഇനി അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് പഞ്ചായത്ത്.