മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ‘ഫീനിക്‌സി’ന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. ‘എന്നിലെ പുഞ്ചിരി നീയും..’ എന്ന ഈ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാര്‍ രചിച്ച് സാം.സി.എസ്. ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും കപലനും ചേര്‍ന്നാണ്. യുവനായകന്‍ ചന്തു നാഥാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫീനിക്‌സ് നവംബര്‍ 17ന് തിയറ്ററുകളില്‍ എത്തും. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ്.കെ.എന്‍.നിര്‍മ്മിച്ച് വിഷ്ണു ഭരതന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്‌സ്. ഹൊററും പ്രണയവും ഒപ്പം ഏറെ സസ്‌പെന്‍സുമൊക്കെ കോര്‍ത്തിണക്കിയിട്ടുള്ള ഒരു ചിത്രമായിരിക്കും ഫീനിക്‌സ്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വിന്റേജ് ഹൊറര്‍ ചിത്രം. ചന്തു നാഥ് എന്ന നടനെ പ്രേക്ഷക മുന്നിലേക്ക് ഏറെ അടുപ്പിക്കുന്ന ചിത്രം കൂടിയായിരിക്കും ഈ ചിത്രം. തമിഴിലെ ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് സാം .സി.എസ്. സാമിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. അജു വര്‍ഗീസ്, അനൂപ് മേനോന്‍. ഡോ.റോണി രാജ്, അജി ജോണ്‍, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ കെ.ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജന്‍, അബ്രാം രതീഷ്, ആവണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.