തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറു വയസ്സുകാരനെ തൊഴിച്ചു തെറിപ്പിച്ച സംഭവം മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. ഒരു ആറ് വയസുകാരൻ തന്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന്റെ പേരിൽ കുട്ടിയെ ചവിട്ടി തെറിപ്പിച്ചത് കൊടും ക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി വന്ന ഒരു ബാലനോട് ഇവ്വിധം ക്രൂരമായി പെരുമാറാൻ കേരളീയർക്ക് മാത്രമേ കഴിയൂ എന്നതിൽ നാം തല താഴ്ത്തണം എന്നു മദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
അതിനിടയിൽ കുട്ടിക്കും കൂടും ബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിട്ടുണ്ട്.