രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് ഉയര്‍ന്നു. ഓഗസ്റ്റില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കില്‍ നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2.07 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. ജൂലൈയില്‍ ഇത് 1.61 ശതമാനമായിരുന്നു. പച്ചക്കറികളുടെയും മത്സ്യത്തിന്റെയും മാംസത്തിന്റെയും വില ഉയര്‍ന്നതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ പണപ്പെരുപ്പനിരക്ക് 3.65 ശതമാനമായിരുന്നു. ഓഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണം പ്രധാനമായും പച്ചക്കറികള്‍, മാംസം, മത്സ്യം, എണ്ണ, കൊഴുപ്പ്, മുട്ട എന്നിവയുടെ വിലയിലുള്ള വര്‍ധനയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ താഴെ നിലനിര്‍ത്തണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.