Screenshot 2024 03 29 10 16 59 887 com.google.android.googlequicksearchbox edit

1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്ആദായ നികുതി വകുപ്പ്കോൺ​ഗ്രസിന് വീണ്ടും നോട്ടീസ് നൽകി. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക.ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ രംഗത്തെത്തി. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യo. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടി എന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *