ടൊവിനോ തോമസിനെ നായകനാക്കി ജിതിന് ലാല്‍ സംവിധാനം ചെയ്ത ‘എആര്‍എം’ ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്ന് പുറത്തുവിട്ടു. ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ 3ഡി ചിത്രമാണിത്. ‘അങ്ങ് വാനക്കോണില്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ദിബു നൈനാന് തോമസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. അജയന്, മണിയന്, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, കബീര്‍ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.