കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തുപ്പുണിത്തുറ, മരട് മുനിസിപ്പിലാറ്റികൾ, വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ എല്ലാ സ്ക്കൂളുകളിലെയും ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്നും അവധി . ബ്രഹ്മപുരത്തെ 110 ഏക്കറിൽ 95% ഭാഗത്തും തീ വ്യാപിച്ചിട്ടുണ്ട്. 4 മീറ്റർ താഴ്ച്ചയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മാലിന്യം നീക്കി വെള്ളം പമ്പു ചെയ്തു പുക കുറയ്ക്കാൻ ശ്രമിക്കുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളിൽ മിക്കവർക്കും ശാരീരിക അസ്വസ്ഥകളുണ്ട്.
ഇതേ തുടർന്ന് വിഷപുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി ഇടപെടൽ ആവശ്യപ്പെട്ടു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ് മണിക്കുമാറിനു കത്ത് നൽകിയതിനെ തുടർന്ന് കേസ് ഇന്നു പരിഗണിക്കും.