ഒരു കൈ കൊണ്ട് പ്രവർത്തകരെ ഇറക്കിവിടുമെന്നും ഒരു കൈ കൊണ്ട് തടയാൻ പൊലീസിനെ വിടുമെന്നും, അദ്ദേഹം നാടകകമ്പനിയുടെ സംവിധായകനായി മാറി എന്നും മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെ ഗവർണറുടെ പരിഹാസം. കണ്ണൂർ സർവ്വകലാശാലയിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയതിനാണ് തനിക്കെതിരായ പ്രതിഷേധമെന്നും, സർവ്വകലാശാലകളെ ഇഷ്ടക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റാനുള്ള നഴ്സറികളാക്കാൻ നീക്കം നടന്നുവെന്നും അതിനെതിരെ നിന്നതിനാണ് തനിക്കെതിരെ പ്രതിഷേധം നടത്തുന്നതെന്നും ഗവർണർ ആരോപിച്ചു.