ആലപ്പുഴ കാറപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ സംസ്കാര ചടങ്ങുകൾ വിവിധയിടങ്ങളിൽ നടക്കും . പാലക്കാട് സ്വദേശി ശ്രീദീപിൻ്റെ സംസ്കാര ചടങ്ങുകൾ ശേഖരിപുരം ചന്ദ്രനഗർ ശ്മശാനത്തിൽ വൈകിട്ട് 6 മണിക്ക് . മലപ്പുറം സ്വദേശി ദേവനന്ദൻ്റെ സംസ്കാരം കോട്ടയം പാലയിലെ കുടുംബ വീട്ടിലും മുഹമ്മദ് അബ്ദുൽ ജബ്ബാറിൻ്റെ സംസ്കാരം കണ്ണൂരിൽ രാത്രി 9 മണിക്ക് മാട്ടൂൽ വേദാമ്പർ ജുമാ മസ്ജിദ് ഖബർ സ്ഥാനിലും നടക്കും. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിൻ്റെ സംസ്കാര ചടങ്ങുകൾ എറണാകുളം ടൗൺ ജുമാ മസ്ജിദിൽ നടന്നു. കോട്ടയം സ്വദേശി ആയുഷ് ഷാജിയുടെ സംസ്കാരം കാവാലത്ത് നാളെയാണ് നടക്കുo . ഇൻഡോറിലുള്ള മാതാപിതാക്കൾ എത്തിയാൽ മാത്രമേ സംസ്കാരം നടക്കൂ. ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan