2008ല്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച മാരുതി സുസുക്കി ഡിസയര്‍, 2024 ഓഗസ്റ്റില്‍ അതിന്റെ നാലാം തലമുറയിലേക്ക് പ്രവേശിക്കുന്നു. സബ്-4 മീറ്റര്‍ സെഡാന് പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ നിന്നും ഒന്നിലധികം ഘടകങ്ങള്‍ പങ്കിടും. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഫ്രണ്ട് ഫാസിയ അവതരിപ്പിക്കും. പുതിയ 2024 മാരുതി ഡിസയറിന് പുതുതായി രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും പുതിയ ഹെഡ്ലാമ്പുകളും ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. താഴെയുള്ള ട്രിമ്മുകളില്‍ ഹാലൊജെന്‍ ലൈറ്റുകള്‍ വരുമ്പോള്‍, ഉയര്‍ന്ന ട്രിമ്മുകളില്‍ മള്‍ട്ടിബീം എല്‍ഇഡികള്‍ സജ്ജീകരിച്ചിരിക്കും. പുതിയ കളര്‍ സ്കീമുകളിലും കമ്പനി സെഡാനെ അവതരിപ്പിച്ചേക്കാം. അതിന്റെ അളവുകളില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല. പുതിയ ഡിസയറിന്റെ ഇന്റീരിയര്‍ പുതിയ സ്വിഫ്റ്റുമായി ശക്തമായ സാമ്യം പങ്കിടും. മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളോട് കൂടിയ സ്വിഫ്റ്റിന്റെ 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി ഡിസയര്‍ ഉപയോഗിക്കുന്നത്. മോട്ടോര്‍ 82 ബിഎച്പി കരുത്തും 112 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.