അടുത്ത വര്‍ഷം ഇന്ത്യയില്‍ ഫോള്‍ഡബിള്‍ ഫോണ്‍ വില്‍പന 20 മുതല്‍ 30 ശതമാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 2022ന് ശേഷം ആഗോളതലത്തിലും ഇന്ത്യയിലും ഫോള്‍ഡബിള്‍ ഫോണ്‍ വില്‍പന 50 ശതമാനത്തിലധികം വര്‍ധിച്ചു. ‘ഗ്ലോബല്‍ ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റ് പ്രഡിക്ഷന്‍, ക്യു3 2022’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 2023 ല്‍ ഫോള്‍ഡബിള്‍ ഫോണ്‍ വില്‍പന 52 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുമെന്നും 2.27 കോടി ഫോള്‍ഡബിള്‍ ഫോണുകള്‍ ആഗോളതലത്തില്‍ വില്‍ക്കുമെന്നും പ്രവചിക്കുന്നു. അടുത്ത വര്‍ഷവും സാംസങ് ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ മുന്നില്‍ തുടരുമെങ്കിലും ചൈന ആസ്ഥാനമായുള്ള ബ്രാന്‍ഡുകളായ ഓണര്‍, മോട്ടറോള, ഷഓമി, വാവെയ്, ഓപ്പോ, വിവോ എന്നിവ അടുത്ത വര്‍ഷം ഈ വിഭാഗത്തില്‍ മത്സരം വര്‍ധിപ്പിക്കുന്നതിനും വില കുറയുന്നതിനും കാരണമാകുമെന്ന് കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.