മഹീന്ദ്ര ഥാര്‍ 5-ഡോര്‍ 2023 ജനുവരി 26 ന് ഇന്ത്യയില്‍ അനാച്ഛാദനം ചെയ്യും. 2023 ന്റെ രണ്ടാം പകുതിയില്‍ എസ്യുവി വില്‍പ്പനയ്ക്ക് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ അഞ്ച് വാതിലുകളുള്ള ഥാര്‍ വരാനിരിക്കുന്ന അഞ്ച് ഡോര്‍ മാരുതി ജിംനി, ഫോഴ്സ് ഗൂര്‍ഖ എന്നിവയുമായി മത്സരിക്കും. മൂന്ന് ഡോര്‍ മഹീന്ദ്ര ഥാറിന് 13.59 ലക്ഷം മുതല്‍ 16.29 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. അതേസമയം അഞ്ച് ഡോര്‍ മോഡലിന് ഏകദേശം 90,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വില കൂടും. ഥാറിന്റെ ലോംഗ് വീല്‍ബേസ് പതിപ്പിനായി കാര്‍ നിര്‍മ്മാതാവ് പുതിയ നെയിംപ്ലേറ്റ് ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. എഞ്ചിനുകളുടെ കാര്യത്തില്‍, പുതിയ അഞ്ച് ഡോര്‍ മഹീന്ദ്ര ഥാര്‍ നിലവിലെ അതേ 2.2ലിറ്റര്‍ എംഹോക്ക് ഡീസല്‍, 2.0ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിനുകള്‍ ഉപയോഗിക്കും.