യു.കെയുടെ മനോഹര ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അതിസുന്ദരമായ ഒരു മെലഡി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്റെ സംഗീതം. ബിനോ അഗസ്റ്റിന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ബിഗ് ബെന്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി. അഭിജിത്ത് അനില്‍കുമാറും മരിയ മാത്യുവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അനു മോഹനും അതിഥി രവിയും ഗാനരംഗത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. ഏറെക്കുറെ പൂര്‍ണ്ണമായും യു.കെയില്‍ ചിത്രീകരിച്ചിരിക്കുന്ന ബിഗ് ബെന്‍ പ്രജയ് കാമത്ത്, എല്‍ദോ തോമസ്, സിബി അരഞ്ഞാണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവാണ്. യു.കെയില്‍ നഴ്സായി ജോലിചെയ്യുന്ന ലൗലി എന്ന കഥാപാത്രത്തെയാണ് അതിഥി രവി അവതരിപ്പിക്കുന്നത്. ഭര്‍ത്താവായ ജീന്‍ ആന്റണിയെ അനു മോഹന്‍ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, മിയാ ജോര്‍ജ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ബിജു സോപാനം, നിഷാ സാരംഗ്, വിജയ് ബാബു, ഷെബിന്‍ ബെന്സന്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.