ശങ്കര്‍ രാമകൃഷ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകര്‍ക്കരികിലെത്തി. മേന മേലത്ത് പാട്ടിനു സംഗീതം പകര്ന്നാലപിച്ചിരിക്കുന്നു. ‘വാഴേണം വാഴേണം വാഴേണം ദൈവമേ’ എന്നു തുടങ്ങുന്ന ഗാനം ഒരു വാഴ്ത്തു പാട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് രാത്രിയില്‍ അരങ്ങേറുന്ന കലാവിരുന്നിന്റെ ഭാഗമായാണ് പാട്ട് അവതരിപ്പിക്കപ്പെടുന്നത്. അരുണ്‍ നന്ദകുമാര്‍ പാട്ടിനു വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നു. വേറിട്ട ആവിഷ്കാര മികവു കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്. മഞ്ജരി, പ്രാര്‍ഥന ഇന്ദ്രജിത്, ഗുരു സോമസുന്ദരം എന്നിവര്‍ ‘റാണി’ക്കു വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഉര്‍വശി, ഭാവന, ഹണി റോസ്, അനുമോള്‍, മാല പാര്‍വതി, ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, മണിയന്‍പിള്ള രാജു, കൃഷ്ണന് ഗോപിനാഥ്, അശ്വന്ത് ലാല്‍, അംബി, സാബു ആമി പ്രഭാകരന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘റാണി’. സിനിമ റിലീസിനു തയ്യാറെടുക്കുകയാണ്.