സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘പെണ്ണായി പെറ്റ പുള്ളെ’ എന്ന പേരോടുകൂടി എത്തിയ ഗാനം ജിഷ്ണു വിയയിയാണ് ആലപിച്ചത്. മു.രിയുടെതാണ് വരികള്‍. ഗോപി സുന്ദറിന്റെതാണ് സംഗീതം. ഗാനമിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ആകെ മൊത്തം അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഫാന്റസി ഡ്രാമയാണ് ‘പെരുമാനി’. മെയ് 10നാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിനായ് തിരക്കഥ തയ്യാറാക്കിയത് സംവിധായകന്‍ മജു തന്നെയാണ്. വേറിട്ട ഗെറ്റപ്പില്‍ അഭിനേതാക്കളെ അണിനിരത്തുന്ന ‘പെരുമാനി’യില്‍ ‘മുജി’ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.’നാസര്‍’ എന്ന പേരില്‍ പെരുമാനിയിലെ പുതുമാരനായ് വിനയ് ഫോര്‍ട്ട് എത്തുന്നു. ലുക്ക്മാന്‍ അവറാന്‍, നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.